രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തിന് ജോസ് ബട്‍ലര്‍ ഉണ്ടാകില്ല. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങള്‍ക്ക് ബിസിസിഐ അനുവദിച്ച 36 മണിക്കൂറിന്റെ ക്വാറന്റൈന്‍ എന്ന ആനുകൂല്യം ജോസ് ബട്‍ലറിന് കിട്ടില്ല. കാരണം മറ്റു താരങ്ങളെല്ലാം ഒരു ബയോ ബബിളില്‍ നിന്ന് വേറൊന്നിലേക്ക് യാത്ര ചെയ്തപ്പോള്‍ ജോസ് ബട്ലര്‍ കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്തത്.
ബട്‍ലറും കുടുംബവും ഇപ്പോള്‍ ആറ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനിലാണ് കഴിയുന്നത്. റോയല്‍സിന്റെ ഇന്‍സ്റ്റാഗ്രാം പേജിലെ ലൈവ് സെഷനിലാണ് താരം ഇത് വെളിപ്പെടുത്തിയത്. തന്റെ ഒപ്പം കുടുംബത്തിനെയും യാത്ര ചെയ്യുവാന്‍ അനുവദിച്ച രാജസ്ഥാന്‍ റോയല്‍സിനോട് താരം നന്ദി അറിയിച്ചു. ഈ ശ്രമകരമായ വേളയില്‍ ടീം ഫ്രാഞ്ചൈസി തന്റെ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരാന്‍ അനുവദിച്ചത് വളരെ വലിയ കാര്യമാണെന്ന് ബട്‍ലര്‍ വ്യക്തമാക്കി.
ബട്‍ലറുടെ അഭാവത്തില്‍ യശസ്വി ജൈസ്വാലിന് രാജസ്ഥാന്‍ റോയല്‍സ് ചിലപ്പോള്‍ ഓപ്പണിംഗ് ദൗത്യം നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അല്ലാത്ത പക്ഷം സഞ്ജു സാംസണെയും ആ സ്ഥാനത്തേക്ക് പരീക്ഷിക്കുവാന്‍ ഇടയുണ്ട്.