ജോൺ ലൂയിസ്, ഇംഗ്ലണ്ടിന്റെ പുതിയ വനിത ക്രിക്കറ്റ് ടീം കോച്ച്

Sports Correspondent

ഇംഗ്ലണ്ട് വനിത ടീമിന്റെ കോച്ചായി ജോൺ ലൂയിസിനെ പ്രഖ്യാപിച്ചു. മുന്‍ ഇംഗ്ലീഷ് പേസര്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത് ലിസ കൈയ്റ്റ്‍ലി തന്റെ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ്. വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന പരിമിത ഓവര്‍ പരമ്പരയാണ് ലൂയിസിന്റെ ആദ്യ ദൗത്യം.

ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റിലും 13 ഏകദിനത്തിലും രണ്ട് ടി20 അന്താരാഷ്ട്ര മത്സരത്തിലും കളിച്ചിട്ടുള്ള ജോൺ 2014ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സസ്സെക്സിന്റെ കോച്ചിംഗ് സ്റ്റാഫിൽ അംഗമായിരുന്ന ജോൺ ലൂയിസ് ഇംഗ്ലണ്ട് ലയൺസ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.