ബിഗ് ബാഷ് ലീഗില്‍ നിന്ന് വിരമിക്കല്‍ തീരുമാനം അറിയിച്ച് ഓസ്ട്രേലിയന്‍ പേസ് താരം മിച്ചല്‍ ജോണ്‍സണ്‍. എന്നാല്‍ ലോകത്താകമാനമുള്ള മറ്റു ടി20 ലീഗുകളില്‍ താരം കളി തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലായി പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു വേണ്ടി ജേഴ്സിയണിഞ്ഞ താരം 2016-17 സീസണില്‍ ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച താരമാണ്. ഫൈനലില്‍ തന്റെ നാലോവര്‍ സ്പെല്ലില്‍ ഒരു വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും 13 റണ്‍സ് മാത്രമേ താരം വിട്ടു കൊടുത്തുള്ളു. സിഡ്നി സിക്സേഴ്സിനെതിരെയായിരുന്നു ഈ പ്രകടനം.
ജോണ്‍സണിന്റെ പ്രായത്തിലുള്ള ഒരു താരത്തിന്റെ കായികക്ഷമതയെക്കാള്‍ കൂടുതല്‍ ബിഗ് ബാഷ് പോലുള്ള ലീഗുകള്‍ ആവശ്യപ്പെടുന്നുണ്ട് എന്നാണ് താരത്തിന്റെ മാനേജര്‍ അറിയിച്ചത്. ദുബായിയില്‍ നടക്കുന്ന എമിറേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ താരം പങ്കെടുക്കുമെന്നും മാനേജര്‍ അറിയിച്ചു. ഈ സീസണ്‍ മുതല്‍ ബിഗ് ബാഷില്‍ മത്സരങ്ങളുടെ എണ്ണം കൂടി. കഴിഞ്ഞ തവണത്തെക്കാള്‍ 16 മത്സരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ കൂടുതലായിയുണ്ടാകും.
14 മത്സരങ്ങളാവും ഒരു ടീം കളിക്കുക. ഹോം എവേ ക്രമത്തില്‍ മത്സരങ്ങള്‍ അരങ്ങേരുമെന്നും അറിയുന്നു. അതേ സമയം ഇതേ ഫോര്‍മറ്റിലുള്ള ഐപിഎലില്‍ താരം ലഭ്യമാകുമോയെന്നതില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial