ജോബി ജസ്റ്റിനായി ലക്ഷങ്ങളുടെ വലയെറിഞ്ഞ് എ ടി കെ കൊൽക്കത്ത

ഐ ലീഗിൽ ഇപ്പോൾ മിന്നുന്ന ഫോമിൽ ഉള്ള മലയാളിയായ ജോബി ജസ്റ്റിനായി ഐ എസ് എൽ ക്ലബുകൾ വലവീശി തുടങ്ങിയിരിക്കുകയാണ്. എ ടി കെ കൊൽക്കത്ത ആണ് ഈ ഈസ്റ്റ് ബംഗാൾ താരത്തിനായി ഏറ്റവും മുന്നിൽ ഉള്ളത്. ജോബിക്കായി എ ടി കെ വൻ തുക വാഗ്ദാനം ചെയ്തെന്നും ജോബി ഈ വാഗ്ദാനം അംഗീകരിച്ചു എന്നും ബംഗാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 90 ലക്ഷത്തോളമാണ് ജോബിക്കായി എ ടി കെ കരാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാൽ ഈ അഭ്യൂഹങ്ങൾ ഈസ്റ്റ് ബംഗാൾ നിഷേധിച്ചു. ജോബി ജസ്റ്റിനായി ഒരു ക്ലബും ബന്ധപ്പെട്ടില്ല എന്നും താരത്തെ വിട്ടു നൽകില്ല എന്നുമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ പ്രതികരണം. നേരത്തെ ജനുവരിയിലും സമാന ഓഫറുകൾ വന്നപ്പോൾ സീസൺ പകുതിക്ക് വെച്ച് ഓഫറുകൾ കേൾക്കാൻ താല്പര്യപ്പെടുന്നില്ല എന്ന് ജോബി പറഞ്ഞിരുന്നു. ഈ സീസണിൽ ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ തന്നെ ഉണ്ടാകുമെന്നും ഭാവി പിന്നീട് ആലോചിക്കാൻ എന്നും ആയിരുന്നു ജോബി അന്ന് ഒരു ദേശീയ മാധ്യത്തിനോട് പറഞ്ഞത്.

ഈ സീസണിൽ ഈസ്റ്റ് ബംഗാളിനായി 9 ഗോളുകൾ ജോബി നേടിയിട്ടുണ്ട്. ഈസ്റ്റ് ബംഗാളിന്റെ ഈ സീസണിലെ ടോപ് സ്കോററും ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്കോററുമാണ് ജോബി ജസ്റ്റിൻ ഇപ്പോൾ.

Previous articleശിഷ്യനെ പുറത്താക്കിയ ഗുരുവും, ഗുരുവിനെ പുറത്താക്കിയ ശിഷ്യനും, റാനിയേരിയുടെ ഫുൾഹാം കഥ
Next articleക്രിക്കറ്റര്‍മാര്‍ക്ക് അടിസ്ഥാന വേതനം ഉറപ്പാക്കല്‍ അനിവാര്യം