ജാവോ ഫെലിക്സിനെ സ്വന്തമാക്കാനും അൽ ഹിലാലിന്റെ ശ്രമം

Newsroom

Picsart 23 08 07 12 26 20 466
Download the Fanport app now!
Appstore Badge
Google Play Badge 1

ജാവോ ഫെലിക്‌സ് അത്ലറ്റികോ മാഡ്രിഡ് വിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. താരം ബാഴ്സലോണയിലോ യൂറോപ്പിലെ ഏതെങ്കിലും വലിയ ക്ലബിലോ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിലും ഇതുവരെ ആ ആഗ്രഹങ്ങൾ ഒക്കെ അനിശ്ചിതത്വത്തിലാണ്. ഇപ്പോൾ സൗദിയിൽ നിന്ന് അൽ ഹിലാൽ ഫെലിക്സിനെ വലിയ ഓഫറുമായി സമീപിച്ചിട്ടുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഫെലിക്സ് 23 08 07 12 26 03 645

അൽ ഹിലാൽ ഇപ്പോൾ ഒരു വർഷത്തെ ലോൺ കരാർ ആണ് ഫെലിക്സിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇപ്പോൾ ഫെലിക്സ് വാങ്ങുന്നതിന് മൂന്ന് ഇരട്ടിയോളം അധികം വേതനം താരത്തിന് സൗദിയിൽ ലഭിക്കും. എന്നാൽ ഇപ്പോഴും താരം ഭാവി തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ഫെലിക്സ് ലോണിൽ ചെൽസിയിൽ കളിച്ചിരുന്നു. ലണ്ടനിലേക്ക് ആറു മാസത്തെ ലോണിൽ ആയിരുന്നു താരം അന്ന് പോയിരുന്നത്.

സിമിയോണിയുആയും അത്ലറ്റിക്കോ മാഡ്രിഡ് മാനേജ്മെന്റുമായി ഫെലിസ്കിന് അത്ര നല്ല ബന്ധമല്ല ഉള്ളത്. താരം ബാഴ്സലോണ പോകാൻ ആഗ്രഹിച്ചു എങ്കിലും ബാഴ്സയുടെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ആ നീക്കം ഇതുവരെ മുന്നോട്ട് പോയിട്ടില്ല.