“തെറ്റ് അംഗീകരിക്കുന്നു, സ്വയം നന്നാവും” ജിങ്കൻ മാപ്പു പറഞ്ഞു, തന്റെ കുടുംബത്തെ വേട്ടയാടരുത് എന്ന് അപേക്ഷയും

Sandesh

മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ താൻ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ മാപ്പു പറഞ്ഞു. തനിക്ക് തെറ്റു പറ്റി എന്ന് അംഗീകരിക്കുന്നു എന്നും ഇതിൽ നിന്ന് പാഠങ്ങൾ പഠിച്ച് താൻ ഒരു മെച്ചപ്പെട്ട മനുഷ്യനായി മാറാൻ ശ്രമിക്കും എന്നും താരം ട്വിറ്ററിൽ പങ്കുവെച്ച ഒരു ഔദ്യോഗിക വീഡിയോയിൽ പറയുന്നു. നേരത്തെ ജിങ്കൻ മാപ്പു പറഞ്ഞിരുന്നു എങ്കിലും തെറ്റ് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ തെറ്റ് അംഗീകരിച്ചതോടെ പ്രതിഷേധം അടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉൾപ്പെടെ നാനാഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു. വിദേശ മാധ്യമങ്ങൾ അടക്കം വാർത്തയുമായി രംഗത്ത് എത്തിയ സമയത്താണ് ജിങ്കൻ പുതിയ മാപ്പുമായി എത്തിയത്. തന്നോട് വെറുപ്പുള്ളവർ തന്റെ കുടുംബത്തെ അസഭ്യം പറയുന്നുണ്ട് എന്നും അവരെ വംശീയമായി അധിക്ഷേപിക്കുന്നുണ്ട് എന്നും ജിങ്കൻ ആരോപണം ഉന്നയിച്ചു. ഇത് നിർത്തണം എന്ന് താരം അപേക്ഷിച്ചു. ജിങ്കൻ പ്രതിഷേധം കാരണം തന്റെ ഇൻസ്റ്റാഗ്രാം പേജ് കളയേണ്ടി വന്നിരുന്നു