സന്തോഷ് ട്രോഫിയോടെ വലിയ താരമായി മാറിയ ജെസിൻ ഐ എസ് എല്ലിലേക്ക്. ഇപ്പോൾ കേരള യുണൈറ്റഡിന്റെ താരമായ ജെസിന് വേണ്ടി ഐ എസ് എല്ലിൽ നിന്ന് വലിയ ഓഫർ ലഭിച്ചിട്ടുണ്ട് എന്ന് കേരള യുണൈറ്റഡ് പരിശീലകനും സന്തോഷ് ട്രോഫിയിൽ കേരളത്തെ കിരീടത്തിലേക്ക് നയിച്ച പരിശീലകനുമായി ബിനോ ജോർജ്ജ് പറഞ്ഞു. എ ടി കെ മോഹൻ ബഗാൻ ആണ് ജെസിനായി രംഗത്ത് ഉള്ളത്. അവർ ജെസിനായി ഓഫർ സമർപ്പിച്ചിട്ടുണ്ട് എന്ന് ഇന്ന് ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ബിനോ ജോർജ്ജ് പറഞ്ഞു.
22 ലക്ഷം രൂപയുടെ ഓഫർ ആണ് ജെസിനിലേക്ക് എത്തിയിരിക്കുന്നത്. കേരള യുണൈറ്റഡിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ജെസിൻ ഇപ്പോഴും കേരള യുണൈറ്റഡിൽ കരാർ ഉണ്ട്. മോഹൻ ബഗാനും കേരള യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം മാത്രമെ ജെസിന്റെ ഭാവി തീരുമാനം ആവുകയുള്ളൂ. സന്തോഷ് ട്രോഫി ടൂർണമെന്റിൽ ടോപ് സ്കോറർ ആയ ജെസിൻ കർണാടകയ്ക്ക് എതിരായ സെമി ഫൈനലിൽ സബ്ബായി ഇറങ്ങി അഞ്ചു ഗോളുകൾ അടിച്ചിരുന്നു.