ജെജെ ഡിസംബറിലെ ആരാധകരുടെ താരം

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഡിസംബർ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം ചെന്നൈയിൻ എഫ് ഐയുടെ ഇന്ത്യൻ സ്ട്രൈക്കർ ജെജെ ലാല്പെക്ലുവയ്ക്ക്. കഴിഞ്ഞ മാസത്തിൽ ചെന്നൈയിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ജെജെയെ പുരസ്കാരത്തിന് അർഹനാക്കിയത്‌.

കഴിഞ്ഞ മാസം ആറു മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ ജെജെ സ്കോർ ചെയ്തിരുന്നു. എടികെ കൊൽക്കത്തയ്ക്ക് എതിരെ ഇരട്ട ഗോളുകൾ, ജംഷദ്പൂർ എഫ് സി, ബെംഗളൂരു എഫ് സി എന്നിവർക്കെതിരെ ഒരോ ഗോൾ എന്നിവയായിരുന്നു ജെജെയുടെ കഴിഞ്ഞ മാസത്തിലെ ഗോളുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial