മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, യശസ്വിയ്ക്ക് അര്‍ദ്ധ ശതകം

മധ്യ പ്രദേശിനെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടി മുംബൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്.

78 റൺസ് നേടി യശസ്വി ജൈസ്വാളും 47 റൺസ് നേടി പൃഥ്വി ഷായും ആണ് മുംബൈയ്ക്കായി തിളങ്ങിയത്. 40 റൺസ് നേടി സര്‍ഫ്രാസ് ഖാനും 12 റൺസ് നേടി ഷംസ് മുലാനിയുമാണ് ക്രീസിലുള്ളത്.

രണ്ട് വിക്കറ്റ് നേടി അനുഭവ് അഗര്‍വാളും സാരാന്‍ഷ് ജെയിനും മധ്യ പ്രദേശിനായി തിളങ്ങി. അര്‍മാന്‍ ജാഫര്‍(26), ഹാര്‍ദ്ദിക് ടാമോര്‍(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.