ജേസൺ ബെഹ്രെന്‍ഡോര്‍ഫ് മുംബൈ ഇന്ത്യന്‍സിൽ

ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജേസൺ ബെഹ്രെന്‍ഡോര്‍ഫ് മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തി. താരത്തിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിലേക്ക് ട്രേഡ് ചെയ്യുകയായിരുന്നു.

2022 ഐപിഎൽ ലേലത്തിൽ താരത്തെ 75 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. 2018ൽ മുംബൈ ഇന്ത്യന്‍സിനെയും 2021ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും പ്രതിനിധീകരിച്ച താരം മുംബൈയക്കായി 2018ൽ 5 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകള്‍ നേടുകയായിരുന്നു.