ആകാശ് മിശ്രയെ സ്വന്തമാക്കാൻ ജാപ്പനീസ് ക്ലബ്ബ് രംഗത്ത് !

Images (20)

ഹൈദരാബാദ് എഫ്സിയുടെ പ്രതിരോധ താരം ആകാശ് മിശ്രയെ സ്വന്തമാക്കാൻ ജാപ്പനീസ് ക്ലബ്ബ് രംഗത്ത്. ജപ്പാനിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ മഷിഡ സെൽവിയ എഫ്സിയാണ് ആകാശിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്. ജാപ്പനീസ് ക്ലബ്ബിന്റെ പരിശീലകൻ മുൻ പൂനെ സിറ്റി രാങ്കോ പോപൊവിചാണ്. അദ്ദേഹമാണ് ഇന്ത്യൻ യുവ താരത്തെ വിദേശത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ.

Samayam Malayalam

 

ആകാശിനെ ടീമിലെത്തിക്കാൻ ട്രാൻസ്ഫർ തുക മുടക്കാനും ജാപ്പനീസ് ക്ലബ്ബ് തയ്യാറാണ്. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയുടെ കിരീടധാരണത്തിൽ മുഖ്യപങ്ക് വഹിച്ച താരമാണ് ആകാശ് മിശ്ര. ഇന്ത്യൻ ആരോസിൽ നിന്നുമാണ് ആകാശ് ഹൈദരാബാദ് എഫ്സിയേക്ക് എത്തുന്നത്. ഐഎസ്എല്ലിലെ മികച്ച പ്രകടനം ആകാശിന് ഇന്ത്യൻ ദേശീയ ടീമിലേക്കും വഴി തുറന്നു.