ജപ്പാനും നോക്കൗട്ട് റൗണ്ടിൽ

Newsroom

ആധികാരിക പ്രകടനം അല്ലായെങ്കിൽ വിജയത്തോടെ ജപ്പാൻ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ഇൻ നടന്ന മത്സരത്തിൽ ഒമാനെയാണ് ജപ്പാൻ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജപ്പാന്റെ വിജയം. കളിയുടെ 28ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയാണ് ജപ്പാനെ രക്ഷിച്ചത്. പെനാൾട്ടി ഹരാഗുചി ലക്ഷ്യത്തിൽ എത്തിച്ചു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തുർക്ക്മെനിസ്താനെയും ജപ്പാൻ പരാജയപ്പെടുത്തിയിരുന്നു. മറുവശത്ത് ഒമാന് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്. അടുത്ത മത്സരത്തിൽ വലിയാ മാർജ്ജിനിൽ ജയിച്ചാൽ മാത്രമെ ഒമാന് നോക്കൗട്ട് പ്രതീക്ഷ ഉണ്ടാവുകയുള്ളൂ.