വെല്ലിംഗ്ടൺ പ്രിയോറി വീണ്ടും ജംഷദ്പൂരിൽ | Jamshedpur FC completed the signing of Wellington Priori

Newsroom

ബ്രസീലിയൻ മിഡ്ഫീൽഡർ വെല്ലിംഗ്ടൺ പ്രിയോറിയുടെ സൈനിംഗ് ജംഷഡ്പൂർ എഫ്സി പൂർത്തിയാക്കി. മിഡ്ഫീൽഡർ ജംഷദ്പൂരിന്റെ ആദ്യ ISL സീസണിൽ ടീമിന്റെ ഭാഗമായിരുന്നു. മുമ്പ് ബ്രസീൽ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ കളിച്ച പ്രിയോറി 2016-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്.

ജംഷദ്പൂരിനായി ആദ്യ സീസണിൽ കളിച്ചപ്പോൾ അതിമനോഹരമായ ഗോളുകൾ നേടി പ്രിയോരി ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ ഓവർഹെഡ് ബൈസിക്കിൾ കിക്കും ചെന്നൈയിൻ എഫ്‌സിക്കെതിരെ അതിശയിപ്പിക്കുന്ന വോളിയും ഇന്നും ആരാധകരുടെ മനസ്സിൽ ഉണ്ട്.

വെല്ലിംഗ്ടൺ പ്രിയോരി ജംഷദ്പൂരിൽ അഞ്ചാം നമ്പർ ജേഴ്സി ആകും അണിയുക. ആഗസ്റ്റ് മധ്യത്തിൽ പ്രീ-സീസണിനായി അദ്ദേഹം ജംഷഡ്പൂരിൽ ടീമിനൊപ്പം ചേരും.

Story Highlights: Jamshedpur FC completed the signing of Brazilian midfielder Wellington Priori