ഇന്ത്യൻ സൂപ്പർ ലീഗിൽ കോപ്പാലശാന്റെ ജംഷഡ്‌പൂർ എഫ്.സി മികച്ച ഫോമിലുള്ള മുംബൈ സിറ്റി എഫ്.സിയെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് മുംബൈ സിറ്റി വരുന്നത്. അതെ സമയം കഴിഞ്ഞ മത്സരം ചെന്നൈയിനോട് തോറ്റാണ് ജംഷഡ്‌പൂർ വരുന്നത്. ജംഷഡ്‌പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ വെച്ചാണ് മത്സരം.
രണ്ട് ഗോൾ മാത്രം വഴങ്ങിയ പ്രതിരോധം ആണ് ജംഷഡ്‌പൂരിന്റെ ശ്കതി. സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം കൂടി തേടിയാവും ജംഷഡ്‌പൂർ ഇന്നിറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ അനസ് ഇന്നും ടീമിൽ ഇടം നേടിയേക്കില്ല. അനസിന്റെ അഭാവത്തിലും മികച്ച ഫോമിലുള്ള ആന്ദ്രേ ബികെയും ടിരിയും മികച്ച ഫോമിലാണ്. ഗോളടിക്കാൻ മറക്കുന്ന ആക്രമണ നിരയാണ് ജംഷഡ്‌പൂരിന്റെ തലവേദന.
കഴിഞ്ഞ രണ്ട് മത്സരത്തിലും കൂടി 6 ഗോൾ അടിച്ചാണ് ലീഗിലെ മികച്ച പ്രതിരോധ നിരയുള്ള ജംഷഡ്‌പൂരിനെ നേരിടാൻ മുംബൈ സിറ്റി വരുന്നത്. ഡൽഹിക്കെതിരെ നാല് ഗോളും നോർത്ത് ഈസ്റ്റിനെതിരെ രണ്ടു ഗോളും നേടിയ മുംബൈ രണ്ടു മത്സരത്തിലും ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല. മുംബൈ നിരയിൽ പരിക്കിൽ നിന്ന് മോചിതനായി ഗോൾ കീപ്പർ അമരീന്ദർ സിങ് ഇന്ന് ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ സെഹ്‌നജ് സിങ്ങിന് ഇന്നത്തെ മത്സരം നഷ്ട്ടമാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial