ഡെൽഹി ഡൈനാമോസിന്റെ ആദ്യ വിജയമെന്ന കാത്തിരിപ്പിന് നീളം കൂടുകയാണ്. ഇന്ന് ജംഷദ്പൂരിന്റെ ഹോമിൽ നടക്കുന്ന മത്സരത്തിൽ 2-1 എന്ന സ്കോറിന്റെ പരാജയം ഡെൽഹി നേരിട്ടും ഡെൽഹിയുടെ പതിവ് ശീലം പോലെ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഡെൽഹിയുടെ പരാജയം.
ഇന്ന് കളിയുടെ 24ആം മിനുട്ടിൽ ചാങ്തെ ആണ് ഡെൽഹിക്ക് ലീഡ് നൽകി. ജംഷദ്പൂർ ഡിഫൻസിന്റെ ഒരു ക്ലിയറൻസ് പരാജയപ്പെട്ടപ്പോൾ പന്ത് ചെസ്റ്റിൽ എടുത്ത് ഒരു കിടിലൻ ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു ചാങ്തെയുടെ ഗോൾ വന്നത്. എന്നാൽ ആ ലീഡിന് വലിയ ആയുസ്സ് ഉണ്ടായില്ല. 29ആം മിനുട്ടിൽ കാഹിലിലൂടെ ജംഷദ്പൂർ 1-1 എന്ന നിലയിൽ എത്തി. ഒരു ഹെഡറിലൂടെ ആയിരുന്നു കാഹിന്റെ ഗോൾ.
കളിയുടെ രണ്ടാം പകുതിയിൽ ഒരു ഗംഭീര ഷോട്ടിലൂടെ ഫറൂഖ് ചൗധരിയാണ് ജംഷദ്പൂരിന് ലീഡ് നൽകിയത്. കളിയിൽ റഫറിയുടെ തീരുമാനവും ഡെൽഹിക്ക് എതിരായി. ഡെൽഹിക്ക് ലഭിക്കേണ്ട പെനാൾട്ടി എന്ന് ഉറപ്പിച്ച ഒരു ഹാൻഡ് ബോൾ റഫറി വിളിച്ചില്ല. ഇന്നത്തെ ജയം ജംഷദ്പൂരിനെ ലീഗിൽ നാലാം സ്ഥാനത്ത് എത്തിച്ചു. 12 മത്സരങ്ങളിൽ നിന്ന് 19 പോയന്റാണ് ജംഷസ്പൂരിന് ഉള്ളത്.