അഞ്ചു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിലേക്ക് ഇടം പിടിച്ചത്. ഇതിൽ താൻ അതീവ സന്തോഷവാൻ ആണെന്നും അഭിമാനം കൊള്ളുന്നു എന്നും ജെയിംസ് പറഞ്ഞു. സഹൽ അബ്ദുൽ സമദ്, ജിങ്കൻ, അനസ് എടത്തൊടിക, ലാൽറുവത്താര, നർസാരി എന്നിങ്ങനെ അഞ്ചു ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉള്ളത്.
കോൺസ്റ്റന്റൈൻ തന്റെ താരങ്ങളെ ശ്രദ്ധിക്കുന്നു എന്നത് വലിയ കാര്യമാണ്. ഈ താരങ്ങളൊക്കെ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഹൽ അബ്ദുൽ സമദിനെ പോലുള്ള യുവതാരങ്ങൾക്കാണ് അവസരം നൽകിയത് ശ്രദ്ധേയമാണെന്നും ജെയിംസ് പറഞ്ഞു. ദേശീയ ക്യാമ്പിലേക്ക് ഇത്രയധികം താരങ്ങൾക്ക് അവസരം കിട്ടിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.