സിമയോണിക്കെതിരെ രൂക്ഷ വിമർശനവുമായി കോർട്ടോ

na

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡിയഗോ സിമയോണിക്ക് എതിരെ വിമർശനവുമായി റയൽ മാഡ്രിഡ് ഗോളി തിബോ കോർട്ടോ രംഗത്ത്. ബാലൻ ഡോർ അവാർഡുമായി ബന്ധപ്പെട്ട് സിമയോണി നടത്തിയ പരാമർശങ്ങളാണ് താരത്തെ ചൊടിപ്പിച്ചത്. നേരത്തെ ബാലൻ ഡോർ അവാർഡിൽ മോഡ്രിചിന് പകരം ഗ്രീസ്മാൻ ആണ് ആർഹിച്ചത് എന്നും മികച്ച ഗോളിയായി തിബോ കോർട്ടോക്ക് അവാർഡ് നൽകിയത് താരം റയൽ മാഡ്രിഡ് ടീം അംഗം ആയതിനാലാണ് എന്നും സിമയോണി ആരോപിച്ചിരുന്നു.

സിമയോണി റയൽ താരങ്ങൾക്കെതിരെ തിരിഞ്ഞത് അത്ലറ്റികോ മാഡ്രിഡ് ആരാധകരെ ഒപ്പം നിർത്താൻ ആണെന്നും ലോകത്തെ മികച്ച ടീമായതിനാലാണ് സിമയോണി റയലിന് എതിരെ തിരിയുന്നത് എന്നുമാണ് കോർട്ടോ ആരോപിച്ചത്. അത്ലറ്റികോ ഗോളി ഒബ്ലാക് മികച്ച ഗോളി ആണെങ്കിലും വോട്ടെടുപ്പിൽ വേറെയും ആളുകൾ ഉണ്ടെന്നും കോർട്ടോ കൂട്ടിച്ചേർത്തു. നേരത്തെ സിമയോണിക്ക് കീഴിൽ അത്ലറ്റികോയിൽ കളിച്ച താരമാണ്‌ കോർട്ടോ.