ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിൽ പ്രതികരണവുമായി കമന്റേന്ററായ ഷൈജു ദാമോദരൻ. “ജെയിംസിനെ പുറത്താക്കുക അല്ലാതെ വേറെ വഴി കേരള ബ്ലാസ്റ്റേഴ്സിന് ഇല്ലായിരുന്നു. പുറത്താക്കിയത് പക്ഷെ വൈകിപ്പോയി” ഷൈജു ദാമോദരൻ പറയുന്നു. മൂന്ന് നാലു മത്സരങ്ങൾക്ക് മുമ്പ് തന്നെ ഈ തീരുമാനം മാനേജ്മെന്റ് എടുക്കണമായിരുന്നു. ഇനി പുതിയ പരിശീലകൻ വന്നാൽ എന്തെങ്കിലും ചെയ്യാൻ ഉള്ള സമയമില്ല എന്നും ഷൈജു പറയുന്നു.
അവസാന സീസണിൽ റെനെ മുളൻസ്റ്റീനെ പുറത്താക്കിയപ്പോൾ ജെയിംസിന് ടീമിനെ ഒന്നു കൂടെ ഒരുക്കാനുള്ള സമയം ഉണ്ടായിരുന്നു. പുതിയ പരിശീലകന് അത് ലഭിക്കില്ല എന്നും ഷൈജു പറഞ്ഞു. ജെയിംസിന്റെ ഫുട്ബോൾ ശൈലിയെയും അദ്ദേഹം വിമർശിച്ചു. ഈ സീസൺ തുടക്കം മുതൽ ശരാശരിക്കും താഴെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. പ്രതിസന്ധികളിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നിൽ നിക്കേണ്ട ആളായി ജെയിംസ് മാറിയില്ല എന്നും ഷൈജു ദാമോദരൻ പറഞ്ഞു.