ദെഷോർൺ ബ്രൗൺ ഹാട്രിക്കുമായി ഒറ്റയ്ക്ക് മുംബൈ സിറ്റിയെ തളച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റ പരാജയത്തിൽ നിന്ന് കരകയറാൻ നോർത്ത് ഈസ്റ്റിന് എതിരെ ഇറങ്ങിയ മുംബൈ സിറ്റിക്ക് നിരാശ. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും നോർത്ത് ഈസ്റ്റും 3-3 എന്ന സ്കോറിലാണ് കളി അവാാാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ 3-1 നിലയിൽ മുന്നിലായിരുന്ന മുംബൈ സിറ്റിയെ ദെസോർൺ ബ്രൗണിന്റെ മികവിലാണ് നോർത്ത് ഈസ്റ്റ് തളച്ചത്. താരം ഇന്ന് ഹാട്രിക്കാണ് നേടിയത്. ഇന്ന് 29ആം മിനുട്ടിൽ ഇമ്രാൻ ഖാന്റെ ഒരു മികച്ച ലോങ് ബോൾ സ്വീകരിച്ചായിരുന്നു ബ്രൗണ്ടിന്റെ ആദ്യ ഗോൾ.

ഈ ഗോളിന് അംഗൂളോയിലൂടെ 33ആം മിനുട്ടിൽ മറുപടി നൽകി. പിന്നാലെ 40ആം മിനുട്ടിൽ ബിപിൻ സിംഗിലൂടെ മുംബൈ സിറ്റി ലീഡും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ അംഗുളോ ഒരു ഗോൾ കൂടെ നേടിയതോടെ മുംബൈ സിറ്റി 3-1ന് മുന്നിൽ. 55ആം മിനുട്ടിൽ ബ്രൗൺ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ നേടി. 80ആം മിനുട്ടിൽ ബ്രൗൺ വീണ്ടും ഗോളടിച്ച് കൊണ്ട് ഹാട്രിക്കും സമനിലയും നേടി. ഈ ഐ എസ് എൽ സീസണിലെ രണ്ടാം ഹാട്രിക്കാണിത്.

എട്ട് മത്സരങ്ങളിൽ 16 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ ഒന്നാമത് തന്നെ തുടരുന്നു. 8 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു.