അരുൺ കുമാര്‍ മുംബൈ ഇന്ത്യന്‍സ് അസിസ്റ്റന്റ് ബാറ്റിംഗ് കോച്ച്

Sports Correspondent

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് സഹ പരിശീലകനായി അരുൺ കുമാറിനെ നിയമിച്ചു. മുന്‍ കര്‍ണ്ണാടക ബാറ്റര്‍ ആയ അരുൺ കുമാര്‍ കര്‍ണ്ണാടകയുടെ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് അരുൺ കുമാര്‍ യുഎസ്എയുടെ മുഖ്യ കോച്ചായി ചുമതല വഹിച്ചു.

2017 കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് കോച്ച് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈയുടെ ബാറ്റിം് കീറൺ പൊള്ളാര്‍ഡിനൊപ്പം ആവും അരുൺ കുമാര്‍ സഹകരിക്കുക.