ബിഗ് ബാഷിൽ 3000 നേടുന്ന രണ്ടാം താരമായി ഫിഞ്ച്

Newsroom

Picsart 23 01 01 12 52 43 878
Download the Fanport app now!
Appstore Badge
Google Play Badge 1

ആരോൺ ഫിഞ്ച് ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) ചരിത്രത്തിൽ 3000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരനായി മാറി. ഇന്ന് മെൽബൺ റെനഗേഡ്സിനായി 48 പന്തിൽ നിന്ന് 65 റൺസ് ഫിഞ്ച് എടുത്തിരുന്നു. 3000 റൺസിന് ആകെ 12 റൺസ് മാത്രം അകലെ ആയിരുന്നു ഫിഞ്ച്. ക്രിസ് ലിൻ മാത്രമാണ് ഈ നാഴികക്കല്ല് മുമ്പ് മറികടന്നത്.

ഫിഞ്ച് 23 01 01 12 52 56 982

ലിൻ ബിഗ് ബാഷിൽ 108 മത്സരങ്ങളിൽ നിന്ന് 34.17 ശരാശരിയിൽ 3178 റൺസ് ഇതുവരെ നേടിയിട്ടുണ്ട്‌. ഒരു സെഞ്ചുറിയും 24 അർധസെഞ്ചുറികളും ലിൻ ബിഗ് ബാഷിൽ നേടിയിട്ടുണ്ട്.

ഫിഞ്ച് നന്നായി കളിച്ചു എങ്കിലും മെൽബൺ റെനഗേഡ്സ് ഇന്ന് പെർത് സ്കോച്ചേഴ്സിനു മുന്നിൽ പരാജയപ്പെട്ടു.