സാഹക്ക് പകരക്കാരൻ ആവാൻ അലക്സ് ഇയോബി?

Wasim Akram

വിൽഫ്രെയിഡ് സാഹയാണ് ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴും ഇംഗ്ലീഷ് ഫുട്‌ബോളിലെ ചൂടുള്ള വിഷയം. ക്രിസ്റ്റൽ പാലസ് വിടാനുള്ള തന്റെ ആഗ്രഹം പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ച സാഹക്കായി മുമ്പ് ആഴ്സണൽ രംഗത്ത് ഉണ്ടായിരുന്നെങ്കിലും പെപ്പെയെ സ്വന്തമാക്കിയ അവർ ആ താൽപ്പര്യം അവസാനിച്ചു. അതിനിടയിൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ രണ്ടും കല്പിച്ചിറങ്ങിയ എവർട്ടൺ സാഹക്ക് ആയി രംഗത്ത് വന്നെന്നും വാർത്തകൾ വന്നു. ഇപ്പോഴും സാഹ പാലസിൽ തുടരുമോ ക്ലബ് വിടുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതിനിടയിൽ ആണ് ആഴ്സണലിന്റെ നൈജീരിയൻ യുവതാരം അലക്‌സ് ഇയോബിക്കായി പാലസ് രംഗത്ത് വന്നിരിക്കുന്നു എന്ന റിപ്പോർട്ടുകൾ വരുന്നത്. ഈ വാർത്തയാണ് സാഹ ക്ലബ് വിടും എന്ന വാർത്ത വീണ്ടും സജീവമാകുന്നത്. സാഹക്ക് പകരക്കാരൻ ആയാവും ഇയോബി ടീമിൽ എത്തുക എന്ന ഊഹമാണ് ഇതിനു പ്രധാനകാരണം. പെപ്പെയുടെതും യുവതാരം നെൽസൺ എന്നിവരുടെ സാന്നിധ്യത്തിൽ ആഴ്സണലിൽ അവസരങ്ങൾ കുറയാൻ സാധ്യതയുള്ള ഇയോബിക്കും ഈ മാറ്റം ഗുണമാവും. എന്നാൽ ആഴ്സണൽ ഇയോബിക്കായി ആവശ്യപ്പെടുന്ന പണം നൽകാൻ പാലസ് തയ്യാറാകുമോ എന്നു കണ്ടറിയണം.