ഇവാൻ വുകൊമാനോവിച് കേരള മണ്ണിൽ എത്തി, വലിയ സ്വീകരണം, ആരാധകർക്ക് ഒപ്പം നൃത്തം ചെയ്ത് ആശാൻ

Ivan

പുതിയ സീസണായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച് ഇന്ന് കേരളത്തിൽ എത്തി. ഇന്ന് രാവിലെ 9 മണിക്കാണ് ഇവാൻ കൊച്ചിയിൽ വിമാനം ഇറങ്ങിയത്. വലിയ ആരാധക കൂട്ടം ഇവാനെ സ്വീകരിക്കാനായി കൊച്ചി വിമാനത്താവളത്തിൽ എത്തി. മഞ്ഞ പൂക്കളുമായി എത്തിയ ആരാധകർ കോച്ചിന് ജയ് വിളിച്ച് കൊണ്ട് അദ്ദേഹത്തെ സ്വീകരിച്ചു.

ആരാധകരോട് നന്ദി പറഞ്ഞ ഇവാൻ ആരാധകർക്ക് ഒപ്പം ചാന്റ്സുകൾ പാടി നൃത്തം ചെയ്യുകയുകയും ചെയ്തു. കേരളത്തിൽ എത്തിയതിൽ വലിയ സന്തോഷം ഉണ്ട് എന്നും ഈ സീസണിൽ ഏറെ പ്രതീക്ഷ ഉണ്ട് എന്നും ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു.

ഓഗസ്റ്റ് രണ്ടാം വാരത്തോടെ ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് പ്രീസീസണായി പോകും. അതിനു മൂന്നോടിയായി ടീം ഇവാന്റെ നേതൃത്വത്തിൽ കൊച്ചിയിൽ പരിശീലനം നടത്തും.