ആർതുർ ലോണിൽ വലൻസിയയിലേക്ക്

യുവന്റസ് താരം ആർതുറിനെ സ്പാനിഷ് ക്ലബ് വലൻസിയ സ്വന്തമാക്കും. താരത്തെ ലോണിൽ ആകും വലൻസിയ സ്വന്തമാക്കുക. ആർതുറിന്റെ ഉയർന്ന വേതനത്തിന്റെ വലിയ ശതമാനം യുവന്റസ് തന്നെ ആകും നൽകുക. ഈ ആഴ്ച താരം ഈ ട്രാൻസ്ഫർ പൂർത്തിയാക്കും എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

മുമ്പ് ബാഴ്സലോണക്ക് ഒപ്പം ലാലിഗയിൽ തിളങ്ങിയിട്ടുള്ള താരമാണ് ആർതുർ. ആർതുറിനെ കഴിഞ്ഞ ജനുവരിയിൽ ക്ലബ് വിടാൻ ശ്രമിച്ചിരുന്നു എങ്കിലും അന്ന് യുവന്റസ് താരത്തെ ക്ലബ് വിടാൻ അനുവദിച്ചിരുന്നില്ല. മൂന്ന് സീസൺ മുമ്പ് ബാഴ്സലോണയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നു ആർതുർ യുവന്റസിൽ എത്തിയത്. എന്നാൽ പരിക്കും ഫോമില്ലായ്മയും കാരണം താരത്തിന് തന്റെ മികവ് ഇറ്റലിയിൽ തെളിയിക്കാൻ ഇതുവരെ ആയിട്ടില്ല.