കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി എത്തിയ ഇവാൻ വുകമാനോവിച് ക്ലബിന് നൽകിയ ആദ്യ അഭിമുഖം ക്ലബിനും ആരാധകർക്കും പ്രതീക്ഷ നൽകുന്ന ഒന്നായി. ടീമിനെ മെച്ചപ്പെടുത്താൻ ആയുള്ള ശ്രമങ്ങൾ ആയിരിക്കും തന്റെ ആദ്യ ചുമതല എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ തന്നെ കിരീടം നേടിക്കൊടുക്കാം എന്ന ഉറപ്പ് ഒന്നും താൻ നൽകുന്നില്ല. എന്നാൽ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തും എന്ന് ഉറപ്പ് നൽകാം. ടീമിനെ കഴിയാവുന്നതിന്റെ ഏറ്റവും ഉയരത്തിൽ എത്തിക്കും എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഫുട്ബോൾ പരിശീലകർക്കും അവരുടേതായ ശൈലികൾ ഉണ്ടാകും. ഇപ്പോഴത്തെ ഫുട്ബോൾ പ്രേമികൾ ഒക്ക് ഇഷ്ടപ്പ്ടുന്നത് വേഗതിയിൽ കളിക്കുന്ന മൊഡേൺ ഫുട്ബോൾ ടാക്ടിക്സുകൾ ആണ്. തന്റെ ശൈലിയും നല്ല ഫുട്ബോൾ കളിക്കുക എന്നതാണ്. എതിരാളികളേക്കാൾ ഒരു ഗോൾ എങ്കിലും കൂടുതൽ അടിക്കാനുള്ള ഫുട്ബോൾ ആയിരിക്കും തന്റെ ടീം കളിക്കുക എന്നും സെർബിയൻ കോച്ച് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സന്തോഷം അർഹിക്കുന്നുണ്ട് എന്നും അവർക്ക് അത് നൽകണം എന്നും പരിശീലകൻ പറഞ്ഞു. ഇന്ത്യയിൽ നിരവധി നല്ല താരങ്ങൾ ഉണ്ട് എന്നും അവർക്ക് വളരാനാകും എന്നും അദ്ദേഹം പറഞ്ഞു.