കൊറോണ നിയന്ത്രിക്കാൻ ആവാത്ത സാഹചര്യത്തിൽ അടുത്ത ഐ എസ് എൽ സീസൺ കാണികൾ ഇല്ലാതെ നടക്കാൻ സാധ്യത. ആരാധകരെ പ്രവേശിപ്പിക്കാതെ ഏതെങ്കിലും ഒരു നഗരത്തിൽ തന്നെ ലീഗ് നടത്താൻ ആണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്. ഇതിനാൽ കൊറോണ അധികം ബാധിക്കാത്ത നഗരങ്ങളെ തിരഞ്ഞെടുക്കാൻ ആണ് സാധ്യത. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇപ്പോൾ രണ്ട് നഗരങ്ങളെയാണ് ഐ എസ് എൽ അധികൃതർ ടൂർണമെന്റ് നടത്താനായി കണ്ടുവെച്ചിരിക്കുന്നത്.
ഗോവയോ കൊച്ചിയോ ആകും ആ വേദി എന്നാണ് ഇപ്പോൾ വിവരങ്ങൾ. കൂടുതൽ സൗകര്യങ്ങൾ കൊച്ചിയിലാണ് എന്നത് കൊണ്ട് കൊച്ചിയിൽ ഐ എസ് എൽ നടക്കാനാണ് സാധ്യത കൂടുതൽ. ഐ എസ് ലെലിൽ മുഴുവൻ ടീമുകളും കൊച്ചിയിൽ താമസിച്ച് സീസൺ മുഴുവനും ഇവിടെ നിന്ന് തന്നെ പൂർത്തിയാക്കേണ്ടതായി വരും. നവംബറിൽ ആണ് ലീഗ് ആരംഭിക്കാൻ ആലോചിക്കുന്നത്. ആരാധകർ ഇല്ലായെങ്കിലും കൊച്ചിയിൽ ആണ് ഐ എസ് എൽ നടക്കുന്നത് എങ്കിൽ കേരള ഫുട്ബോളിന് അത് ഗുണം ചെയ്യും. പരിശീലനത്തിനു മറ്റുമായി കൂടുത സൗകര്യങ്ങൾ ഒരുങ്ങുകയും ഒപ്പം ഭാവിയിൽ വലിയ ടൂർണമെന്റുകൾ കൊച്ചിയിൽ എത്താനും ഇത് വഴി ഒരുക്കും.