ഉമർ അക്മലിന്റെ അപ്പീൽ ജൂലൈ 13ന് പരിഗണിക്കും

വാതുവെപ്പുമായി ബന്ധപ്പെട്ട് 3 വർഷത്തെ വിലക്ക് നേരിടുന്ന മുൻ പാകിസ്ഥാൻ താരം ഉമർ അക്മലിന്റെ അപ്പീൽ ജൂലൈ 13ന് പരിഗണിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സുപ്രീം കോടതി ജഡ്ജിയായ ഫാഖിർ മുഹമ്മദ് ഖോഖർ ആണ് അപ്പീൽ പരിഗണിക്കുക. കഴിഞ്ഞ ഏപ്രിലിലാണ് വാതുവെപ്പുക്കാർ തന്നെ സമീപിച്ചത് അഴിമതി വിരുദ്ധ സമിതിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഉമർ അക്മലിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കിയത്.

ലാഹോറിലെ നാഷണൽ ഹൈ പെർഫോമെൻസ് സെന്ററിൽ വെച്ചാവും താരത്തിന്റെ വാദം കേൾക്കുക. നേരത്തെ ജൂൺ 11ന് വെച്ച അപ്പീലാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജൂലൈ 13ലേക്ക് മാറ്റിയത്.

Previous articleഅടുത്ത ഐ എസ് എൽ ഒരൊറ്റ സ്റ്റേഡിയത്തിൽ, കൊച്ചി വേദിയാകാൻ സാധ്യത
Next articleപ്രീമിയർ ലീഗിൽ പുതുതായി ആർക്കും കൊറോണ പോസിറ്റീവ് ഇല്ല