ഐ എസ് എല്ലിലെ പുതിയ നിയമങ്ങൾ!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസൺ ഐ എസ് എല്ലിലെ നിയമങ്ങൾ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് എ ഐ എഫ് എഫ്.നിയമങ്ങൾ ചുവടെ;

1, വിദേശ താരങ്ങൾ ചുരുങ്ങിയത് അഞ്ചു പേരോ കൂടിയാൽ 7 താരങ്ങളോ ആകാം. വിദേശ താരങ്ങളിൽ ഒരു ഏഷ്യൻ താരം നിർബന്ധമായിരിക്കും.

2, ഇരുപത് ഇന്ത്യൻ താരങ്ങളെ ഒരു സ്ക്വാഡിൽ ഉൾപ്പെടുത്താം ഇതിൽ രണ്ട് ഡെവലപ്മെന്റ് താരങ്ങൾ ബിർബന്ധമാണ്. 2000 ജനുവരിക്ക് ശേഷം ജനിച്ചവരെയാണ് ഡെവലപ്മെന്റ് താരങ്ങളായി കണക്കാക്കുന്നത്. എത്ര ഡവലപ്മെന്റ് താരങ്ങളെ വേണമെങ്കിലും സീസണ് ഇടയിൽ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം.

3,ഒരു ടീമിൽ ചുരുങ്ങിയത് നാലു ഗോൾകീപ്പർമാർ ഉണ്ടായിരിക്കണം.

4, എല്ലാ മുഖ്യപരിശീലകനും എ എഫ് സി പ്രൊ ലൈസൻസോ അതിന് തുല്യമായ കോച്ചിംഗ് ലൈസൻസോ ഉണ്ടായിരിക്കണം. ൽരൊ ലൈസൻസ് ഉണ്ടെങ്കിൽ ടീമിലെ സഹ പരിശീലകൻ സീസണിടയിൽ ക്ലബിന്റെ മുഖ്യ പരിശീലകനാകേണ്ടി വന്നാൽ അനുവദിക്കും.