ഐ എസ് എല്ലിലെ പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാനം കാക്കാൻ കളിക്കേണ്ട അവസ്ഥയിലാണ്. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് പിറകിൽ പോയിരിക്കുകയാണ്. ചെന്നൈയിൻ അറ്റാക്കിന് മുന്നിൽ മുട്ട് വിറക്കുന്ന ബ്ലാസ്റ്റേഴ്സിനെ ആണ് ഇന്ന് കാണാൻ കഴിഞ്ഞത്.
ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടിലാണ് മൂന്ന് ചെന്നൈയിൻ ഗോളുകളും പിറന്നത്. ആദ്യ രെഹ്നേഷിന്റെ പിഴവിലാണ് ഗോൾ വന്നത്. രെഹ്നേഷിന്റെ പാസ് നേരെ ക്രിവെലാരോയുടെ കാലിലേക്ക് പോയപ്പോൾ നിമിഷ നേരം കൊണ്ട് അത് ഗോളായി മാറി. പിന്നാലെ ക്രിവലാരോയുടെ അസിസ്റ്റിൽ നിന്ന് വാൽസ്കിസ് രണ്ടാം ഗോൾ നേടി. ഹാഫ് ടൈം വിസിലിനു മുമ്പ് വീണ്ടും ക്രിവലാരോയുടെ ബൂട്ടിൽ നിന്ന് ഗോൾ വീണു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകൾക്ക് പിറകിലായി. ഇനി വിജയിക്കണമെങ്കിൽ അത്ഭുതം തന്നെ നടത്തേണ്ടി വരും കേരളത്തിന്.