“നാളത്തെ മത്സരം കാര്യമാക്കുന്നില്ല, ലീഗ് അവസാനിക്കുന്നതിനായി കാത്തിരിക്കുന്നു”

Newsroom

Ivan Blasters

ബെംഗളൂരു എഫ് സിക്ക് എതിരായ നാളത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കുമോ എന്ന് തനിക്ക് ഇപ്പോഴും ഉറപ്പില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. നാളെ കളിക്കാൻ ഉള്ള താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഇല്ല എന്ന് ഇവാൻ പറയുന്നു. നാളത്തെ മത്സരത്തിനായി യാതൊരു വിധത്തിൽ ഉള്ള ഒരുക്കങ്ങളും നടത്തിയിട്ടില്ല. നാളെ ആരൊക്കെ കളിക്കാൻ ഉണ്ടാകും എന്ന് തനിക്ക് ഇപ്പോഴും അറിയില്ല എന്നും ഇവാൻ പറഞ്ഞു.

ഈ സീസൺ അവസാനിച്ച് കുടുംബത്തോടൊപ്പം ചേരാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല ലീഗിലെ ഭൂരിഭാഗം പേരും ഇതാണ് ആഗ്രഹിക്കുന്നത് എന്നും ഇവാൻ പറഞ്ഞു. താരങ്ങൾക്ക് പരിക്കേൽക്കുന്നത് കൂടാൻ ഇനി സാധ്യത ഉണ്ട് എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ താരങ്ങൾ ഇപ്പോഴും കോവിഡ് പോസിറ്റീവ് ആയി ഉണ്ട് എന്നും ഇവാൻ പറഞ്ഞു.