ഗോവ- ബെംഗളൂരു പോരാട്ടം, ലൈനപ്പറിയാം

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി ഗോവയെ നേരിടുന്നു.കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനത്തിൽ എഫ് സി ഗോവ ബെംഗളൂരു എഫ് സിയെ നേരിടും. ഗോവയിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ഫൈനലിൽ ബെംഗളൂരുവിനോട് പരാജയപ്പെട്ട് കിരീടം നഷ്ടമായതിന്റെ വേദന തീർക്കാൻ തന്നെയാകുമിന്ന് ഗോവ ഇറങ്ങുന്നത്.

മലയാളി താരം ആഷിക്ക് കുരുണിയൻ ഇന്നും വിങ്ബാക്കായി ആകും ഇറങ്ങുക. ആദ്യ ഇലവനിൽ ആഷിക്ക് ഇടം നേടി. വൈകിട്ട് 7.30നാണ് കിക്കോഫ്. എഡു ബേഡിയ ആദ്യ ഇലവനിലില്ല. അഹ്മദ് ജാഹു ആദ്യ ഇലവനിൽ തിരികെയെത്തി.