ഐ എസ് എൽ ഇത്തവണ ഗോവയിൽ, തീരുമാനം ഔദ്യോഗികമായി

Newsroom

ഇത്തവണത്തെ ഐ എസ് എൽ സീസൺ ഗോവയിൽ വെച്ച് നടക്കും. കൊറണ ഉയർത്തുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരൊറ്റ നഗരത്തിൽ ഐ എസ് എൽ നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കേരളവും ഗോവയുമായിരുന്നു വേദിയായി പരിഗണിച്ചിരുന്നത്. എന്നാൽ കേരളത്തിലും കൊറോണ കൈവിട്ടുപോയ സാഹചര്യം മനസ്സിലാക്കി ഗോവയിൽ തന്നെ കളി നടത്താൻ ഐ എസ് എൽ തീരുമാനിച്ചിരിക്കുകയാണ്.

ഇതിനായി എഫ് എസ് ഡി എല്ലും സ്പോർട്സ് അതോറിറ്റി ഓഫ് ഗോവയും തമ്മിൽ കരാർ ഒപ്പുവെച്ചു. ഗോവയിലെ മൂന്ന് വേദികളിലായാലും മുഴുവൻ മത്സരങ്ങളും നടക്കുക. ഫതോർഡ് സ്റ്റേഡിയം, വാസ്കോ സ്റ്റേഡിയം, ബാംബോലിം സ്റ്റേഡിയം എന്നിവ വേദിയാകും. ടീമുകളുടെ പരിശീലനത്തിനായി പത്ത് പരിശീലന ഗ്രൗണ്ടുകളും ഗോവ ഒരുക്കി നൽകും. ലീഗിന്റെ ഫിക്സ്ചറുകളും തീയതികളും താമസിയാതെ എഫ് എസ് ഡി എല്ല് പ്രഖ്യാപിക്കും. ഒക്ടോബർ അവസാനമോ നവംബറിലോ ആകും ലീഗ് തുടങ്ങുക