ഇന്ന് ഐ എസ് എൽ ഫൈനൽ, കിരീടം തേടി മുംബൈ സിറ്റിയും മോഹൻ ബഗാനും നേർക്കുനേർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐ എസ് എല്ലിൽ കലാശ പോരാട്ടമാണ്. ഈ സീസണിലെ ചാമ്പ്യന്മാർ ആരാണെന്ന് തീരുമാനിക്കുന്ന പോരാട്ടത്തിൽ എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം മുംബൈ സിറ്റിക്ക് മുന്നിൽ അടിയറവ് വെക്കേണ്ടി വന്ന മോഹൻ ബഗാൻ ഇന്ന് ആ കണക്ക് അവസാനിപ്പിക്കാൻ ആകും വരുന്നത്.

മുംബൈ സിറ്റി ഈ സീസണിൽ രണ്ടു തവണ എ ടി കെയെ തോൽപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ മുംബൈ സിറ്റിക്ക് ആത്മവിശ്വാസവും ഉണ്ട്. എന്നാൽ ഐ എസ് എൽ ഫൈനലുകളിൽ കിരീടങ്ങളിൽ സമ്മർദ്ദങ്ങൾ മറികടന്ന് കിരീടത്തിൽ എത്താൻ ഹബാസിന്റെ ടീമിന് മുൻ സീസണുകളിൽ കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും അങ്ങനെ ഫൈനലിൽ വിജയക്കൊടി പാറിക്കാം എന്ന് ഹബാസ് കരുതുന്നു‌. മോഹൻ ബഗാൻ ഡിഫൻസിൽ ഊന്നിയായിരിക്കും ഇന്നു കളിക്കുക. റോയ് കൃഷ്ണ, വില്യംസ്, മന്വീർ എന്നിവർ അറ്റാക്കിൽ ഫോമിൽ ഉള്ളത് കൊണ്ട് കൗണ്ടർ അറ്റാക്കിൽ മുംബൈ സിറ്റിയെ വീഴ്ത്താൻ ആകും എന്ന് മോഹൻ ബഗാൻ വിശ്വസിക്കുന്നു .

അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ തിളങ്ങുന്ന സ്ക്വാഡാണ് ലൊബേരയുടെ മുംബൈ സിറ്റിക്ക് ഉള്ളത്. മുംബൈ സിറ്റി അവരുടെ ആദ്യ ഐ എസ് എൽ കിരീടമാകും ലക്ഷ്യമിടുന്നത്. ഒഗ്ബെചെ, ലെ ഫൊണ്ട്രെ, ബൗമസ്, ബിപിൻ സിങ് തുടങ്ങിയ അറ്റാക്കിംഗ് നിര ഏതു ഡിഫൻസുനെയും വീഴ്ത്താൻ പറ്റുന്നതാണ്‌. ഡിഫൻസിൽ ഫാളും സന്റാനയും ലീഗിലെ തന്നെ ഏറ്റവും മികച്ച ഡിഫൻസീവ് കൂട്ടുകെട്ടായി നിൽക്കുകയാണ്‌. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.