ക്രിസ്റ്റ്യാനോ റൊണാൾഡോയോട് എന്നും റയലിന് സ്നേഹം എന്ന് സിദാൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ റയലിൽ എത്തുമോ എന്ന ചോദ്യത്തിന് അത്തരം സാധ്യതകളെ തള്ളാത്ത മറുപടിയുമായി സിനദിൻ സിദാൻ. യുവന്റസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ ആണ് സിദാന്റെ വാക്കുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചുവരുമോ എന്നതിന് ഉത്തരം നൽകുന്നില്ല. പക്ഷെ റയൽ മാഡ്രിഡിന് റൊണാൾഡോ എന്താണ് എന്ന് എല്ലാവർക്കും അറിയാം എന്ന് സിദാൻ പറഞ്ഞു.

ഇവിടെ ചരിത്രം കുറിച്ച് താരമാണ് റൊണാൾഡോ‌. സിദാൻ പറയുന്നു. റൊണാൾഡോ ക്ലബിനായി ചെയ്ത കാര്യങ്ങൾ എല്ലാവരും വിലമതിക്കുന്നുണ്ട് എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ക്ലബിന് എന്നും സ്നേഹം മാത്രമേ ഉള്ളൂ എന്നും സിദാൻ പറഞ്ഞു. റൊണാൾഡോ ഇപ്പോൾ യുവന്റസിന്റെ താരമാണ്. അതുകൊണ്ട് തന്നെ റൊണാൾഡോയെ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് മറുപടി ഇല്ല എന്നും സിദാൻ പറഞ്ഞു ‌

Previous articleശതകത്തിന് നാല് റണ്‍സ് അകലെ ഗുണതിലക പുറത്ത്, ശ്രീലങ്ക നേടിയത് 273 റണ്‍സ്
Next articleഇന്ന് ഐ എസ് എൽ ഫൈനൽ, കിരീടം തേടി മുംബൈ സിറ്റിയും മോഹൻ ബഗാനും നേർക്കുനേർ