ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ബെംഗളൂരു എഫ്സി. രണ്ടിനെതിരെ നാല് ഗോളുകളുടെ വമ്പൻ ജയമാണ് ചെന്നൈയിൻ എഫ്സിക്കെതിരെ ബെംഗളൂരു എഫ്സി നേടിയത്. ബെംഗളൂരു എഫ്സിക്ക് വേണ്ടി ക്ലീറ്റൻ സിൽവ, അലൻ കോസ്റ്റ,ഉദാന്ത സിംഗ്,പ്രതീക് ചൗധരി എന്നിവർ ബെംഗളൂരു എഫ്സിക്ക് വേണ്ടി ഗോളടിച്ചപ്പോൾ ചെന്നൈയിന്റെ ആശ്വാസ ഗോളുകൾ നേടിയത് മിർലേൻ മുർസേവും റഹീം അലിയുമാണ്. ചെന്നൈയിന്റെ ഗോൾ കീപ്പർ വിശാൽ കൈതിന്റെ രണ്ട് കയ്യബദ്ധങ്ങളാണ് ചെന്നൈയിന്റെ സാധ്യതകൾ നശിപ്പിച്ചത്. ഈ സീസണിലെ രണ്ടാം ജയമാണ് ബെംഗളൂരു എഫ്സി ഇന്ന് നേടിയത്. ഈ ജയത്തോട് കൂടി ബെംഗളൂരു എഫ്സി എട്ടാം സ്ഥാനത്ത് എത്തിയപ്പോൾ ചെന്നൈയിൻ എഫ്സി ഈ വർഷം ടോപ്പ് സിക്സിൽ അവസാനിപ്പിച്ചു.
ഇന്നത്തെ മത്സരത്തിൽ കളിയുടെ ഗതിമാറ്റിയത് ഇരു ടീമുകളുടേയും ഗോൾ കീപ്പർമാരുടെ പ്രകടനങ്ങളാണ്. ഗുർപ്രീത് സിംഗും വിശാൽ കൈതും തുടർച്ചയായി പിഴവുകൾ വരുത്തിയപ്പോൾ കളിയിൽ 6 ഗോളുകൾ പിറന്നു. നാലം മിനുട്ടിൽ ചെന്നൈയിൻ ഗോളടിച്ചെങ്കിലും പിന്നീട് കളി വരുതിയിലാക്കാൻ ബെംഗളൂരു എഫ്സിക്കായി. 8 കളികളിൽ നിന്നും 11 പോയന്റുമായി 6ആം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി. അതേ സമയം 9 മത്സരങ്ങൾ കളിച്ച ബെംഗളൂരു എഫ്സി 9 പോയന്റുമായി എട്ടാം സ്ഥാനത്താണ്.