ഐ എസ് എല്ലിൽ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന എഫ് സി ഗോവയുടെ രക്ഷയ്ക്ക് എത്തി ഇഷാൻ പണ്ടിത. ചെന്നൈയിനെതിരെ പരാജയപ്പെടുക ആയിരുന്ന ഗോവയെ മറ്റൊരു ഇഞ്ച്വറി ടൈം ഗോളുമായാണ് ഇഷാൻ രക്ഷിച്ചത്. മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്. മത്സരം ആരംഭിച്ച് 13ആം മിനുട്ടിൽ തന്നെ ചെന്നൈയിന് ഇന്ന് ലീഡെടുത്തി. സില്വസ്റ്ററൊലൂടെ ആയിരുന്നു ചെന്നൈയിന്റെ ഗോൾ.
ഈ ഗോളിന് 19ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മറുപടി നൽകാൻ ഗോവയ്ക്ക് ആയി. ഇഗൊർ അംഗുളോ ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ധീരജിന്റെ ഒരു പിഴവിൽ നിന്നായിരുന്നു ചെന്നൈയിന്റെ രണ്ടാം ഗോൾ. ചാങ്തെയാണ് അവസരം മുതലാക്കി ലക്ഷ്യം കണ്ടത്.
ഇതിനു ശേഷമാണ് പണ്ടിത കളത്തിൽ എത്തിയത്. 93ആം മിനുട്ടിൽ ഒരു ഇടം കാലൻ ഫിനിഷിലൂടെ താരം ഗോവയ്ക്ക് വിലപിടിപ്പുള്ള ഒരു പോയിന്റ് നൽകി. ഈ പോയിന്റ് ഗോവയെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്തിച്ചു. ഈ സമനില ചെന്നൈയിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിപ്പിച്ചു.