ഋഷഭ് പന്ത് “ബൗളര്‍മാരുടെ ഘാതകന്‍” – ഇര്‍ഫാന്‍ പത്താന്‍

Sports Correspondent

മുംബൈ ഇന്ത്യന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെ 213 റണ്‍സ് എന്ന വലിയ സ്കോറിലേക്ക് നയിച്ച ഋഷഭ് പന്തിനെ ബൗളര്‍മാരുടെ ഘാതകന്‍ എന്ന് വിശേഷിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 27 പന്തില്‍ നിന്ന് 78 റണ്‍സ് നേടി പുറത്താകാതെ നിന്ന പന്ത് മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു.

ഐപിഎല്‍ 37 റണ്‍സ് വിജയത്തോടെ ആദ്യ മത്സരം വിജയിക്കുവാന്‍ ഈ ഇന്നിംഗ്സ് ഡല്‍ഹിയെ സഹായിച്ചു. 7 വീതം ഫോറും സിക്സുമാണ് പന്ത് ഇന്ന് നേടിയത്. അവസാന അഞ്ചോവറില്‍ 82 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്.

ട്വിറ്ററിലൂടെ ‍ഡല്‍ഹിയ്ക്ക് ആശംസ നല്‍കുന്നതിനിടയിലാണ് ഇര്‍ഫാന്‍ പത്താന്‍ ഋഷഭ് പന്തിനു പുതിയ വിശേഷണം നല്‍കിയത്.