വനിത ഹോക്കി ലോക ചാമ്പ്യന്മാരായി നെതര്‍ലാണ്ട്സ്. അയര്‍ലണ്ടിനെ ഏകപക്ഷീയമായ 6 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി ചാമ്പ്യന്മാരായ നെതര്‍ലാണ്ട്സ് അവരോധിക്കപ്പെട്ടത്. ആദ്യ പകുതിയില്‍ 4-0നു നെതര്‍ലാണ്ട്സ് ലീഡ് ചെയ്യുകയായിരുന്നു. പരാജയപ്പെട്ടുവെങ്കിലും തലയയുര്‍ത്തിയാവും ടൂര്‍ണ്ണമെന്റില്‍ നിന്ന് മടക്കം. ടൂര്‍ണ്ണമെന്റിലെ ഏറ്റവും കുറഞ്ഞ റാങ്കിംഗുള്ള രണ്ടാമത്തെ ടീമായി ടൂര്‍ണ്ണമെന്റാരംഭിച്ച അയര്‍ലണ്ട് ഫൈനല്‍ വരെ എത്തിയത് തന്നെ ചരിത്ര മുഹൂര്‍ത്തമാണ്.
ലിഡ്‍വെജ് വെല്‍ട്ടന്‍ ഏഴാം മിനുട്ടില്‍ ആരംഭിച്ച ഗോള്‍ സ്കോറിംഗ് 19, 28, 30 മിനുട്ടുകളില്‍ കെല്ലി ജോങ്കര്‍, കിറ്റി വാന്‍ മെയില്‍, മലൗ ഫെനിന്ക്സ് എന്നിവരാണ് ആദ്യ പകുതിയിലെ ഗോള്‍ സ്കോറര്‍മാര്‍.
രണ്ടാം പകുതിയില്‍ മാര്‍ലോസ് കീറ്റെല്‍സ്, കായ വാന്‍ മാസാക്കെര്‍ എന്നിവര്‍ കൂടി ഗോളുകള്‍ നേടി. രണ്ടാം പകുതി ആരംഭിച്ച് ആദ്യ അഞ്ച് മിനുട്ടില്‍ തന്നെയാണ് ഈ ഗോളുകള്‍ പിറന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial