ഐപിഎല്‍ ഫൈനല്‍ ഒക്ടോബര്‍ 10ന് യുഎഇയില്‍

Sports Correspondent

ലഭിയ്ക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ഐപിഎലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടക്കും. സെപ്റ്റംബര്‍ 19നോ അല്ലെങ്കില്‍ 20നോ ആരംഭിയ്ക്കുന്ന ഐപിഎലിന്റെ അവശേഷിക്കുന്ന സീസണ്‍ ഒക്ടോബര്‍ 10ന് ഫൈനലോട് കൂടി സമാപിക്കുമെന്നാണ് അറിയുന്ന വിവരം. 31 മത്സരങ്ങളാണ് ഐപിഎലില്‍ ഇനി അവശേഷിക്കുന്നത്.

ഐപിഎലിനായി ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഷെഡ്യൂള്‍ മാറ്റുവാനും ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുവാനുമെല്ലാം ബിസിസിഐ ശ്രമിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഫിക്സ്ച്ചറുകള്‍ സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്.