ഒരു സീസണിൽ ഒന്നിൽ അധികം ഐ.പി.എൽ ശതകങ്ങൾ നേടുന്ന ആറാമത്തെ താരമായി ജോസ് ബട്ലർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഒന്നിൽ അധികം ശതകങ്ങൾ നേടുന്ന ആറാമത്തെ താരമായി മാറി രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ലർ. സീസണിൽ മുംബൈ ഇന്ത്യൻസിന് എതിരെ ശതകം നേടിയ ബട്ലർ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയും ശതകം നേടി.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ബട്ലർ തന്നെയാണ്. 2011 ൽ ക്രിസ് ഗെയിൽ, 2016 ൽ വിരാട് കോഹ്‌ലി, 2017 ൽ ഹാഷിം അംല, 2018 ൽ ഷെയിൻ വാട്സൻ, 2020 തിൽ ശിഖർ ധവാൻ എന്നിവർക്ക് ശേഷം ഒരു സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒന്നിൽ അധികം ശതകങ്ങൾ നേടുന്ന താരമായി ബട്ലർ ഇതോടെ മാറി.