സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വിയാൻ മൾഡറിനെ ഐപിഎൽ 2025 സീസണിലേക്ക് ആയി സൈൻ ചെയ്തു. കാലിന് പരിക്കേറ്റതിനെത്തുടർന്ന് പുറത്തായ ബ്രൈഡൻ കാർസിന് പകരക്കാരനായാണ് ഈ സൈനിങ്. ൽഓസ്ട്രേലിയയ്ക്കെതിരായ ഇംഗ്ലണ്ടിൻ്റെ ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ ആയിരുന്നു കാർസിന് പരിക്കേറ്റത്.

ഐപിഎൽ ലേലത്തിൽ വിറ്റുപോകാതിരുന്ന മൾഡർ 75 ലക്ഷം രൂപയ്ക്കാണ് എസ്ആർഎച്ചിൽ ചേരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 11 ടി20 മത്സരങ്ങളും 18 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഓൾറൗണ്ടർ 60 വിക്കറ്റുകളും 970 റൺസും നേടിയിട്ടുണ്ട്. കഗിസോ റബാഡയ്ക്കും ലുങ്കി എൻഗിഡിക്കുമൊപ്പം ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറായിരുന്നു അദ്ദേഹം.