സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് താരം ഡിയാഗോ ഗോഡിനെ ഇറ്റലിയിലേക്കെത്തിക്കാൻ ഇന്റർ മിലാൻ. ഈ ജൂണിൽ സ്പാനിഷ് ക്ലബ്ബുമായുള്ള ഗോഡിന്റെ കരാർ അവസാനിക്കിരിക്കേയാണ് ഇന്ററിന്റെ നീക്കം. ഉറുഗ്വായിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ ഗോഡിൻ ഉറുഗ്വേയെ മൂന്നു ലോകകപ്പുകളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിന്റെയും ഉറുഗ്വേയുടെയുന്‍ ക്യാപ്റ്റനായ ഡിയേഗോ ഗോഡിനാണു ഉറുഗ്വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം.
കഴിഞ്ഞ ഒൻപത് വർഷമായി അത്ലറ്റിക്കോ മാഡ്രിഡിനൊപ്പമായിരുന്നു ഗോഡിൻ. 2010 ലാണ് വിയ്യാറയലിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ഗോഡിൻ എത്തിയത്. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ലാ ലീഗ സ്വന്തമാക്കിയ ഗോഡിൻ യൂറോപ്പ ലീഗും സ്വന്തമാക്കി. ഈ സീസണിലെ അവസാന ഹോം മത്സരത്തിന് മുന്നോടിയായി ഗോഡിൻ ആരാധകരോട് വിടപറയുമെന്നാണ് മാഡ്രിഡിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ.