അനസ്, ആഷിഖ്, സഹൽ, ജോബി… മലയാളികൾ നിറഞ്ഞ ഇന്ത്യൻ ടീം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ഇന്റർ കോണ്ടിനന്റൽ കപ്പിനായുള്ള സാധ്യാതാ ടീം പരിശീലകൻ സ്റ്റിമാച് പ്രഖ്യാപിച്ചു. 35 അംഗ സാധ്യതാ ടീമിൽ നാലു മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. നാലു മലയാളികളും അവസാന 23 അംഗ ടീമിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവരുമാണ്. അനസ് എടത്തൊടികയുടെ തിരിച്ചുവരവാണ് ഈ ടീം പ്രഖ്യാപനത്തിലെ പ്രധാന കാര്യം. പരിശീലകൻ സ്റ്റിമാചിന്റെ പ്രത്യേക ആവശ്യ പ്രകാരമാണ് അനസ് വിരമിക്കൽ പിൻവലിച്ച് ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത്.

അനസിനെ കൂടാതെ ആഷിഖും ഒരു ഇടവേളയ്ക്ക് ശേഷമാണ് ടീമിൽ എത്തുന്നത്. പരിക്ക് കാരണം അവസാന മാസങ്ങളിൽ വിശ്രമത്തിലായിരുന്നു ആഷിഖ് കുരുണിയൻ. സഹൽ അബ്ദുൽ സമദിന് കിംഗ്സ് കപ്പിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ടീമിലേക്ക് ഒരിക്കൽ കൂടെ അവസരം നേടിക്കൊടുത്തത്. കഴിഞ്ഞ തവണ സാധ്യതാ ടീമിൽ ഉണ്ടായിരുന്ന ജോബി ഇത്തവണ അവസാന 23ൽ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഹമ്മദാബാദിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്ക് ഒപ്പം താജിക്കിസ്ഥാൻ, സിറിയ, ഡി പി ആർ കൊറിയ എന്നിവരാണ് പങ്കെടുക്കുന്നത്. ജൂലൈ 7ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂലൈ 18വരെ നീണ്ടു നിൽക്കും. ജൂൺ 25നാണ് ഇന്ത്യൻ ക്യാമ്പ് തുടങ്ങുക.

Goalkeepers: Gurpreet Singh Sandhu, Vishal Kaith, Amrinder Singh, Kamaljit Singh

Defenders: Rahul Bheke, Pritam Kotal, Nishu Kumar, Anas Edathodika, Salam Ranjan Singh, Sandesh Jhingan, Adil Khan, Anwar Ali, Sarthak Golui, Narender, Subhasish Bose

Midfielders: Udanta Singh, Jackichand Singh, Nikhil Poojari, Anirudh Thapa, Raynier Fernandes, Pronay Halder, Rowllin Borges, Vinit Rai, Sahal Abdul, Amarjit Singh, Brandon Fernandes, Lallianzuala Chhangte, Mandar Rao Desai, Ashique Kuruniyan, Soosairaj Michael

Forwards: Sunil Chhetri, Balwant Singh, Jobby Justin, Farukh Choudhary, Manvir Singh