ഇന്ത്യ ജേഴ്സി അണിഞ്ഞെത്തിയവര്‍ക്ക് ഫൈനലിന് പ്രവേശനം നൽകിയില്ല

Sports Correspondent

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞെത്തിയ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രവേശനം നൽകിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടമായ ഭാരത് ആര്‍മി ആണ് ഇക്കാര്യം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്.

ഇന്ത്യന്‍ ജേഴ്സി അണിയരുതെന്നും പാക്കിസ്ഥാന്‍ ജേഴ്സിയോ ശ്രീലങ്കന്‍ ജേഴ്സിയോ അണിഞ്ഞ് മാത്രം സ്റ്റേഡിയത്തിൽ പ്രവേശിക്കാവു എന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നതെന്നും ഇവര്‍ വീഡിയോയിൽ പറയുന്നു. ഇത് എന്തെങ്കിലും സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായിട്ടാണെങ്കിൽ അത് എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ തങ്ങളെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.