ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

Staff Reporter

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഒരു ഇന്നിംഗിസിനും 46 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര 2-0ന് തുത്തുവാരാനും ഇന്ത്യക്കായി.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 347 മറികടക്കാൻ രണ്ട് ഇന്നിങ്സിലും കൂടി ബംഗ്ലാദേശിനായില്ല. ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ്മയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഈ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി 20 വിക്കറ്റുകൾ വീഴ്ത്തിയതും ഫാസ്റ്റ് ബൗളർമാരായിരുന്നു.

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ ബംഗ്ളദേശിനെതിരെ 347 റൺസ് പടുത്തുയർത്തിയത്. പൂജാരയുടെയും അജിങ്കെ രഹാനെയുടെയും അർദ്ധ സെഞ്ചുറികൾ ഇന്ത്യൻ സ്കോറിന് ഉയർത്തുകയും ചെയ്തു.

ഇത് ഇന്ത്യയുടെ ഏഴാമത്തെ തുടർച്ചയായ ടെസ്റ്റ് വിജയമായിരുന്നു. ഇതും ഒരു റെക്കോർഡാണ്. വെസ്റ്റിന്ഡീസിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും പരമ്പര തുത്തുവാരിയ ഇന്ത്യ ബംഗ്ളദേശിനെതിരെയും ജയം ആവർത്തിക്കുകയായിരുന്നു.