ടോട്ടൻഹാം യുവതാരത്തെ ലിയോൺ സ്വന്തമാക്കി

ടോട്ടൻഹാം യൂത്ത് ടീമിലെ സെൻസേഷൻ റിയോ ഗ്രിഫിത്സിനെ ഫ്രഞ്ച് ക്ലബായ ലിയോൺ സ്വന്തമാക്കി. 18കാരനായ യുവ സ്ട്രൈക്കറെ നാലു വർഷത്തെ കരാറിലാണ് ലിയോൺ സ്വന്തമാക്കിയത്. ടോട്ടൻഹാം യൂത്ത് ടീമിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചൊരുന്ന താരം വരും സീസണിൽ ടോട്ടൻഹാമിനായി അരങ്ങേറും എന്നു കരുതിയതായിരുന്നു‌. എന്നാൽ ക്ലബ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ച റിയോയെ തേടി ലിയോൺ എത്തുക ആയിരുന്നു.

താരം ലിയോണിലും ആദ്യം അവരുടെ റിസേർവ് ടീമിനൊപ്പം ആകും കളിക്കുക. കഴിഞ്ഞ സീസണിൽ ടോട്ടൻഹാം അണ്ടർ 18 ടീമിനായി 33 ഗോളുകൾ ഈ യുവതാരം നേടിയിരുന്നു. ഇംഗ്ലണ്ടിനെ യൂത്ത് ടീമുകളിൽ റിയോ പ്രതിനിധീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial