തിരിച്ചടിച്ച് ഇന്ത്യ, ന്യൂസിലാൻഡിനെതിരെ ലീഡ്

Staff Reporter

ന്യൂസിലാൻഡിനെതിരായ സന്നാഹ മത്സരത്തിൽ ലീഡ് സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 263 റൺസിന് പുറത്തായ ഇന്ത്യ ന്യൂസിലാൻഡിനെ അവരുടെ ഒന്നാം ഇന്നിങ്സിൽ 235 റൺസിന് ഓൾ ഔട്ട് ആക്കി ലീഡ് നേടുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വെറും 7 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 59 റൺസ് എടുത്തിട്ടുണ്ട്. 23 റൺസുമായി മായങ്ക് അഗർവാളും 35 റൺസുമായി പ്രിത്വി ഷായുമാണ് ക്രീസിൽ ഉള്ളത്.  നിലവിൽ മത്സരത്തിൽ ഇന്ത്യക്ക് 87 റൺസിന്റെ ലീഡ് ഉണ്ട്.

ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡിന് വേണ്ടി 40 റൺസ് എടുത്ത കൂപ്പർ ആണ് ടോപ് സ്‌കോറർ. ഇന്ത്യൻ ബൗളർമാർ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ന്യൂസിലാൻഡ് ബാറ്റിങ് 235ന് അവസാനിക്കുകയായിരുന്നു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ബുംറ, ഉമേഷ് യാദവ്, നവ്ദ്വീപ് സെയ്നി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.