ചതുര്‍ രാഷ്ട്ര ടൂര്‍ണ്ണമെന്റിന്റെ ആദ്യ പാദ ഫൈനലില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാം പാദത്തില്‍ അവരെ തോല്പിച്ച് ഇന്ത്യ. 9 ഗോളുകള്‍ പിറന്ന മത്സരത്തില്‍ 5-4 എന്ന സ്കോറിനാണ് ഇന്ത്യ ബെല്‍ജിയത്തെ മറികടന്നത്. മത്സരത്തിന്റെ നാലാം മിനുട്ടില്‍ രൂപീന്ദര്‍പാല്‍ സിംഗ് പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ഇന്ത്യയ്ക്ക് ലീഡ് നല്‍കി. 17ാം മിനുട്ടില്‍ ജോണ്‍-ജോണ്‍ ഡോഹ്മെന്‍ ബെല്‍ജിയത്തെ ഒപ്പത്തിനെത്തിക്കുകയായിരുന്നു. ആദ്യ പകുതി 1-1 നു അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഫെലിക്സിലൂടെ ബെല്‍ജിയം ലീഡ് നേടി. 42ാം മിനുട്ടില്‍ രൂപീന്ദര്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടി പിരിഞ്ഞു. അവസാന ക്വാര്‍ട്ടറില്‍ 5 ഗോളുകള്‍ പിറന്നപ്പോല്‍ ഇതില്‍ മൂന്നെണ്ണം ഇന്ത്യ സ്വന്തമാക്കി മത്സരം സ്വന്തം വരുതിയിലാക്കി.
ഹര്‍മ്മന്‍പ്രീത്(46), ലലിത് ഉപാധ്യായ(53), ദില്‍പ്രീത് സിംഗ്(59) എന്നിവര്‍ ഇന്ത്യയ്ക്കായും അലക്സാണ്ടര്‍(45), ടോം ബൂണ്‍(56) എന്നിവര്‍ ബെല്‍ജിയത്തിനായും ഗോള്‍ നേടി. ഒരു മിനുട്ട് ശേഷിക്കെ ഗോള്‍ നേടിയ ദില്‍പ്രീത് ആണ് ഇന്ത്യയുടെ വിജയശില്പി ആയി മാറിയത്.
ഇന്നലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാണ്ടിനെ 3-2നു പരാജയപ്പെടുത്തിയിരുന്നു. ലലിത് ഉപാധ്യായ, ഹര്‍ജീത് സിംഗ്, രൂപീന്ദര്‍ സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial