ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച സാധ്യമാകണമെങ്കിൽ ചൈന പോലുള്ള എതിരാളികളുമായി കൂടുതൽ മത്സരങ്ങൾ കളിക്കണമെന്ന് ഇന്ത്യ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ. ഈ ഇന്റർനാഷണൽ ബ്രേക്കിനിടെ ശക്തരായ ചൈനയെ അവരുടെ നാട്ടി ചെന്ന് നേരിട്ട ഇന്ത്യ ഗോൾരഹിത സമനിലയിൽ ചൈനയെ തളച്ചിരുന്നു. ചൈന ഗോൾ സ്കോർ ചെയ്തില്ല എന്നത് വലിയ നേട്ടമാണെന്ന് ജിങ്കൻ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ഗുണം ടീം ഒരുമിച്ചാണ് ഡിഫൻഡ് ചെയ്യുക എന്നതാണ്. ഒരുമിച്ച് മരിക്കാൻ വരെ ഇന്ത്യൻ ടീം ഒരുക്കമാണ്. അതാണ് ചൈനക്ക് എതിരെ കണ്ടത്. ചൈന ഒരു മികച്ച ടീമാണ്. അവരുടെ പരിശീലകനും മികച്ചതാണ് അതുകൊണ്ട് തന്നെ ആ റിസൾട്ട് വലിയ കാര്യമാണെന്നും ജിങ്കൻ പറഞ്ഞു. ഇന്ത്യൻ ടീമിനം ഇതുപോലുള്ള മത്സരങ്ങൾ ആണ് ആവശ്യം എന്നും ജിങ്കൻ കൂട്ടിച്ചേർത്തു.
ഇന്ത്യ ഏഷ്യാ കപ്പിനായി സജ്ജമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറഞ്ഞു.