യൂത്ത് ഒളിമ്പിക്സില്‍ നിന്ന് ഇന്ത്യയ്ക്ക് തലയയുര്‍ത്തി മടക്കം. 2014ല്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യ 2 മെഡലുകളാണ് നേടിയത്. ഒന്ന് ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയ്ക്ക് നേടാനായതെങ്കില്‍ 2018ല്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 എണ്ണമായി. 3 സ്വര്‍ണ്ണം ഉള്‍പ്പെടെയാണ് ഈ നേട്ടമെന്നതും ഏറെ ശ്രദ്ധേയം. 9 വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഒളിമ്പിക്സ് അവസാനിക്കുമ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്. 17ാം സ്ഥാനത്താണ് ഇന്ത്യ.
29 സ്വര്‍ണ്ണവും 18 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 59 മെഡലുകളുമായി റഷ്യയാണ് ഒന്നാം സ്ഥാനത്ത്. ചൈന(18, 9, 9 – 36) രണ്ടാം സ്ഥാനത്തും ജപ്പാന്‍ (15, 12, 12 -39) മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.